വിജയ് കുരുമുളകിന് നാട്ടിൻപുറങ്ങളിൽ പ്രിയമേറുന്നു

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട് : വിജയ് എന്ന ഇനം കുരുമുളകിന് നാട്ടിൻപുറങ്ങളിൽ പ്രിയമേറുന്നു. കുരുമുളകിന്‍റെ ഉയർന്ന വിലയും ഗുണനിലവാരവുമാണ് കർഷകർ ഈ പുതിയ ഇനത്തിന് മുന്തിയ പരിഗണന നൽകാൻ പ്രധാനകാരണം. 20 വർഷത്തെ ഗവേഷണ ഫലമാണ് വിജയ് കുരുമുളകിന്‍റെ ഗുണനിലവാരം. കേരളത്തിൽ പ്രചാരത്തിലുള്ള മറ്റേതൊരു കുരുമുളകിനേക്കാളും മികച്ചതാണ് വിളയുടെ ഗുണമേന്മ.

നീളമുള്ള ചില്ലകൾ, നല്ല മുഴുത്ത തൂക്കമുള്ള മണികൾ, ഇടതൂർന്ന വളർച്ച, ഉരുണ്ട ശക്തമായ വേരുകൾ, ഇളം കടും പച്ച, ഇടത്തരം മുതൽ വലിയ ഇലകൾ എന്നിവ തിരിച്ചറിയാൻ കഴിയും. തണൽ പ്രദേശങ്ങൾക്ക് അനുയോജ്യമായ പന്നിയൂർ രണ്ട്, നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണിത്. 19 സെൻറിമീറ്റർ വരെ നീളമുള്ള തിരി, പൂർണ വലുപ്പമുള്ള മണികൾ, 42 ശതമാനം വരെ ഉണക്കൽ എന്നിവയാണ് സവിശേഷതകൾ. മാതൃവള്ളികളുടെ ജനിതക സ്വഭാവം എന്ന നിലയിൽ തണൽ പ്രദേശങ്ങളിലും ഇടവിളകളിലും കൃഷി ചെയ്യാൻ അനുയോജ്യം.

4.72 ശതമാനം പൈപ്പറിൻ, 10.19 ശതമാനം ഒലിയോറെസിൻ, 3.33 ശതമാനം എണ്ണ എന്നിവ അടങ്ങിയ ഹെക്ടറിൽനിന്ന് ശരാശരി വിളവ് 2646 കിലോ ഉണക്ക കുരുമുളകാണ്. കോൺക്രീറ്റ് തൂണുകളിലും ഈ ഇനംനട്ട് വളർത്താമെന്ന പ്രത്യേകതയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകരുടെ ആവശ്യം പരിഗണിച്ച് വിജയ് കുരുമുളകിന്‍റെ നടീൽ വസ്തുക്കൾ കൃഷിഭവന് കീഴിലുള്ള കരിമ്പ ഇക്കോഷോപ്പിൽ ലഭ്യമാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....