സിഗരറ്റ്, ബീഡി ചില്ലറ വില്‍പ്പന നിരോധിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ ; മഹാരാഷ്ട്രയില്‍ ഇനി സിഗരറ്റോ ബീഡിയോ മറ്റു പുകയില ഉല്പന്നങ്ങളോ ചില്ലറയായി വില്‍ക്കാന്‍ കഴിയില്ല. സിഗരറ്റ്, ബീഡി തുടങ്ങി പുകയിലഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന നിരോധിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര. സിഗരറ്റ് വില്‍പ്പന നിരോധിച്ച രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ഇപ്പോള്‍ മഹാരാഷ്ട്ര. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സിഗരറ്റ്, ബീഡി എന്നിവയുടെ ചില്ലറവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്.

7-ാം വകുപ്പിലെ ഭാഗം (2) ലാണ് സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും വാണിജ്യ, വാണിജ്യേതര ഉല്‍പാദനം, വിതരണം, എന്നിവയുടെ നിരോധനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ആണ് വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. പുകവലിയുടെ ദോഷത്തെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് പുതിയ നിയമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...