ലഹരിമരുന്ന് കേസ് ; ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേതാണ് നടപടി. മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിധേയരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഫാഷൻ ഡിസൈനർ സിമോൺ ഖംബാട്ട, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ്, സുശാന്തിന്റെ ടാലന്റ് മാനേജർ ജയാ സാഹ എന്നിവരുടെ മൊബൈൽ ഫോണുകളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം പിടിച്ചെടുത്തത്.

ലഹരി ഇടപാട് ആരോപണമുയർന്ന വാട്‌സ് ആപ്പ് ചാറ്റുകളിൽ ശാസ്ത്രീയ പരിശോധന നടത്തുകയാണ് ലക്ഷ്യം. മൊഴികളിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം ദീപിക പദുകോൺ അടക്കമുള്ളവരെ വീണ്ടും വിളിച്ചുവരുത്തണമോയെന്ന് അന്വേഷണസംഘം തീരുമാനമെടുക്കും. അതേസമയം നാല് മുൻനിര ബോളിവുഡ് താരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുത്തതായി അറസ്റ്റിലായ ക്ഷിതിജ് പ്രസാദ് അന്വേഷണസംഘത്തിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരനായ ക്ഷിതിജിനെ ചോദ്യം ചെയ്തപ്പോൾ താരങ്ങളുടെ പേരുകൾ അടക്കം നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...