കോവിഡ് ബാധിതയായ യുവതിയെ ഫോണിൽ അസഭ്യം വിളിച്ച ഡിവൈഎഫ് ഐ നേതാവിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കോവിഡ് ബാധിതയായി യുവതിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാളെ നിസ്സാര കുറ്റം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ച സംഭവത്തിൽ പോലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പൂവത്തൂർ സ്വദേശി രാഹുൽ ആർ.നായരെയാണ് കഴിഞ്ഞ ദിവസം കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

കുറ്റക്കാരൻ ഡി.വൈ.എഫ്.ഐ. നേതാവായതിനാൽ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടന്നതായും ആക്ഷേപം ഉയരുന്നുണ്ട്. പരാതിക്കാരിയോട് പരാതി പിൻവലിക്കാൻ ചിലർ ആവശ്യപ്പെട്ടു. ഇതോടെ പരാതിയില്ലെന്ന് കാട്ടി കേസ് തീർപ്പാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, കേസെടുക്കാതെ പറ്റില്ലെന്ന നിലപാടിൽ പരാതിക്കാരി എത്തിയതോടെയാണ് പേരിനൊരു കേസ് എന്ന നടപടിയിലേക്ക് പോലീസും കടന്നത്.

സെപ്റ്റംബർ രണ്ടിന് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. രാഹുൽ എന്ന ആൾ വാട്‌സ് ആപ്പിലും ഫോണിലും അസഭ്യം പറഞ്ഞതായിരുന്നു പരാതി. പരാതി കൊടുത്ത യുവതിക്ക്‌ കോവിഡ് വന്നത് നന്നായെന്ന അർത്ഥത്തിൽ ഫോണിൽ സംസാരം തുടങ്ങിയശേഷം രാഹുൽ അസഭ്യവാക്കുകൾക്കൊണ്ട് സ്ത്രീയെ അവഹേളിക്കുകയായിരുന്നു. ഇയാളുടെ ഫോൺ സംഭാഷണം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്. വരും ദിവസങ്ങളിൽ ഉന്നതാധികാരികൾ ക്ക് പരാതി നൽകാനാണ് യുവതിയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...