സിനിമ പ്രേക്ഷക കൂട്ടായ്മ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ് മണിയൻപിള്ള രാജുവിനെ അവാർഡിനായി പരിഗണിച്ചത്.
മൊമൻ്റേയും അനുമോദന പത്രവും നൽകും. നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ (2021 ), സംവിധായകൻ ജോണി ആന്റണി (2022), നടൻ ലാലു അലക്സ് (2023), ജയറാം (2024) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം നടത്തും. തിരുവനന്തപുരത്തെ സർക്കാർ മോഡൽ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും വിക്ടറി ട്യൂട്ടോറിയൽ കോളേജിൽ നിന്ന് പ്രിഡ്രീഗിയും നേടി. 1975 ൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി. 2012 ൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ ഉൾകൊള്ളുന്ന ” ചിരിച്ചും ചിരിപ്പിച്ചും ” ഏഴുതി. 1975 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടമായിരുന്നു അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം. 1981 ൽ പുറത്തിറങ്ങിയ മണിയൻപിള്ള അഥവ മണിയൻപിള്ള എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്നാണ് പേര് ഉരുതിരിഞ്ഞത്. ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്ദ ഭദ്രം, ഛോട്ടാ മുംബൈ, ഒരു നാൾ വരും, ബ്ലാക്ക് ബട്ടർഫ്ലൈ, പാവാട, പഞ്ചവർണ്ണ തത്ത, ഫൈനൽസ്, മഹേഷും മാരുതിയും, ഗു എന്നി ചിത്രങ്ങൾ നിർമ്മിച്ചു. 1985 ൽ വിവാഹിതനായി. ഇന്ദിരയാണ് ഭാര്യ. സച്ചിൻ, നീരജ് എന്നിവർ മക്കളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...