സിനിമ കോണ്‍ക്ലേവ് മാറ്റണം ; നവംബറിൽ നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്, സംവിധായകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമ കോണ്‍ക്ലേവ് നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് സംവിധായകൻ ഷാജി എൻ. കരുൺ അറിയിച്ചു. തീയതി മാറ്റുന്ന കാര്യം സർക്കാറുമായി ചർച്ച ചെയ്യുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാനയ രൂപീകരണ ചർച്ചയിൽനിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ പ്രേംകുമാറും അറിയിച്ചിരുന്നു. നവംബറിൽ ഗോവ ഫിലിം ഫെസ്റ്റിവൽ, പിന്നാലെ ഐ.എഫ്.എഫ്.കെ, കേരളീയം പരിപാടി എന്നിവയെല്ലാം നടക്കാനിരിക്കെ ഈ സമയത്ത് കോൺക്ലേവ് പ്രായോഗികമല്ലെന്നാണ് ഷാജി എൻ. കരുൺ പറയുന്നത്. വിദേശത്തുനിന്ന് എത്തുന്നവർക്കും തീയതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

സർക്കാർ അനുകൂല തീരുമാനമെടുത്താൽ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റും. സിനിമാ കോൺക്ലേവിന് മുന്നോടിയായി നയത്തിന്‍റെ കരട് രൂപീകരിക്കാനുള്ള ആദ്യ യോഗം ഷാജി എൻ. കരുണിന്‍റെ അധ്യക്ഷതയിൽ കൊച്ചിയിൽ തുടങ്ങി. നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളാണ് ആദ്യ യോഗത്തിൽ പങ്കെടുക്കുന്നത്. വരും ദിവസങ്ങളിൽ സിനിമാ മേഖലയിലെ മറ്റ് സംഘടനകളുമായും ചർച്ച നടക്കും. ഇതിനു ശേഷം കരട് തയാറാക്കി കോൺക്ലേവിൽ അവതരിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...