താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല : സിനിമയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍നിന്നും എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ മറ്റ് സംഘടനകള്‍ക്കുണ്ടെങ്കില്‍ സിനിമാ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാകില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അന്നെടുത്ത തീരുമാനം.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സിനിമയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ വീണ്ടുമൊരു പ്രതിഫല വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. മുന്‍പുള്ളതിനേക്കാള്‍ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രോജക്‌ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ‘ഫെഫ്കയ്ക്ക്’ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് അയച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...