കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നീക്കി. നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനെത്തും. മാര്‍ച്ച് 31നു ശേഷം ‘കുര്‍ബാനി’ സിനിമയിലും അഭിനയിക്കും. അമ്മയുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് സിനിമാ വ്യവസായത്തില്‍ എല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി. ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഷൂട്ടിംഗ് മുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധതയും ഷെയ്ന്‍ ഇന്നലെ അമ്മ യോഗത്തെ അറിയിച്ചിരുന്നു.
ഷെയിന്‍ നിഗത്തിന് വിലക്ക് നീക്കി ; നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനെത്തും
RECENT NEWS
Advertisment