ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംസ്ഥാന അവാര്‍ഡ് ; അഭിമാനത്തോടെ പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിത ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുളള 2018-19 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അര്‍ഹനായി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഈമാസം ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സംസ്ഥാനതല വനിതാ ദിനാചരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും. ചടങ്ങില്‍ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.

2018-19ലെ പ്രളയവുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അങ്കണവാടികളിലൂടെയുളള പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍, ട്രൈബല്‍ മേഖലയിലെ താത്കാലിക അങ്കണവാടികളുടെ പ്രവര്‍ത്തനം ആരംഭിക്കല്‍, 60 അങ്കണവാടികള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ ഭൂമികൈമാറ്റം, സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

2012ല്‍ കേരള കേഡര്‍, ഐ.എ.എസ് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച ഇദേഹം 2018 ജൂണില്‍ പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേറ്റു. മൂവാറ്റുപുഴ സ്വദേശിയാണ്. പത്തനംതിട്ട അസിസ്റ്റന്‍ഡ് കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, സാമൂഹ്യനീതി ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ കേഡറിലുള്ള സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മുന്‍ കോഴിക്കോട് കളക്ടറുമായ പി.ബി സലീം സഹോദരനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...