തണ്ണിത്തോട് ചിറ്റാർ റോഡിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ചിറ്റാർ റോഡിലെ പൂട്ടുകട്ടകൾ പാകിയ അപകടകരമായ ഭാഗത്താണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്. 573 മീറ്റർ ദൂരത്തിലാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുള്ളത്.

പൊതുമരാമത്ത് റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് അനുവദിച്ച 18.19 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്. ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സാമഗ്രികൾ രണ്ട് മാസങ്ങൾക്ക് മുൻപ് എത്തിച്ചിരുന്നുവെങ്കിലും ദിവസങ്ങൾക്ക് മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ശബരിമല മണ്ഡലകാലത്ത് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മുൻപ് ഇതേ റോഡിൽ മാക്രിപാറയ്ക്ക് സമീപത്ത് ഉൾപ്പെടെ വാഹനങ്ങൾ താഴ്ച്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് പൂട്ടുകട്ടകളിലെ ഘർഷണം കുറയുമ്പോൾ വാഹനത്തിന്റെ  ടയറുകൾ തെന്നി നീങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ ഇപ്പോൾ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചതോടെ വാഹനയാത്രയ്ക്ക് സുരക്ഷയൊരുക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...