ന്യൂഡല്‍ഹി: സെക്യൂരിറ്റി ബോക്‌സില്‍ സൂക്ഷിച്ച ഹീറ്ററിനു തീപിടിച്ച് സിഐഎസ്‌എഫ് ജവാന്‍ പൊള്ളലേറ്റു മരിച്ചു. 43കാരനായ അലോക് കുമാര്‍ ആണ് മരിച്ചത്. ഛത്തിസ്ഗഢ് സ്വദേശിയാണ്.
ഡല്‍ഹി ഇന്ദിര ഗാന്ധി മ്യൂസിയത്തില്‍ ഡ്യൂട്ടിയിരിക്കെയാണ് അപകടം. സെക്യൂരിറ്റി ബോക്‌സിലെ ഹീറ്റര്‍ ഉപയോഗിച്ച് ഇയാള്‍ ഭക്ഷണം ചൂടാക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. രാത്രിയോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. അലോക് കുമാറിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു.
ഹീറ്ററിനു തീപിടിച്ച് പെട്ടെന്നു തീ ആളുകയായിരുന്നെന്നാണ് പോലീസ് നിഗമനം. അലോക് കുമാറിന് 60 ശതമാനം പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.