പഴയങ്ങാടി : പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് വെള്ളറങ്ങിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഭാര്യയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചീമേനി ചമ്പ്രാനം സ്വദേശിയായ എം.കെ. വിശ്വനാഥന്‍(54) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ബിന്ദു (38), മായ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
എറണാകുളത്ത് നിന്ന് ചിമേനിയിലേക്ക് പോവുകയായിരുന്ന കാറും പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മരത്തടികളുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. മരണപ്പെട്ട ചിമേനിയിലെ വിശ്വനാഥന്‍ ആസാമിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്ക് പറ്റിയ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.