കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പഴയങ്ങാടി : പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് വെള്ളറങ്ങിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഭാര്യയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചീമേനി ചമ്പ്രാനം സ്വദേശിയായ എം.കെ. വിശ്വനാഥന്‍(54) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ബിന്ദു (38), മായ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

എറണാകുളത്ത് നിന്ന് ചിമേനിയിലേക്ക് പോവുകയായിരുന്ന കാറും പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മരത്തടികളുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. മരണപ്പെട്ട ചിമേനിയിലെ വിശ്വനാഥന്‍ ആസാമിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്ക് പറ്റിയ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...