ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്​​പ സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്​​പ സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തെ തൃ​ശൂ​ര്‍ സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25), വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുറഞ്ഞ പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നല്‍കി എസ്‌എംഎസുകള്‍ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കും. ലോണ്‍ പ്രോസസിങ് ഫീസ്, നികുതി, ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ചെറിയ തുകകളായി അക്കൗണ്ടുകളിലേക്കു പണം വാങ്ങിക്കും. വിശ്വാസ്യതയ്ക്കായി വ്യാജ രസീതുകള്‍ വാട്സാപ് വഴി നല്‍കും. ലോക്ക്ഡൗണ്‍ സമയത്ത് വരുമാനം നിലച്ചവരാണ് വലയില്‍ വീണതിലേറെയും.

ഡി.​ഐ.​ജി എ ​അ​ക്ബ​റിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍.ആ​ദി​ത്യ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തൃ​ശൂ​ര്‍ സി​റ്റി ക്രൈം ​റെക്കോ​ഡ്സ് ബ്യൂ​റോ അ​സി. ക​മീ​ഷ​ണ​ര്‍ കെ.​കെ സ​ജീ​വ്, തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​എ. അ​ഷ്​​റ​ഫ്, സ​ബ്​ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സി.​എ സു​നി​ല്‍​കു​മാ​ര്‍, എം.​ഒ നൈ​റ്റ്, കെ.​എ​സ് സ​ന്തോ​ഷ്, അ​സി. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​എ​ന്‍ ഫൈ​സ​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍ വി​നു കു​ര്യാ​ക്കോ​സ്, സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​നോ​ദ് ശ​ങ്ക​ര്‍, കെ.​കെ ശ്രീ​കു​മാ​ര്‍, വി.​ബി അ​നൂ​പ്, എം.​പി ശ​ര​ത്ത്, വി​ഷ്ണു കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘമാണ് പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...