ഇന്ത്യക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കും ; സിട്രോണിന്റെ രണ്ടാം മോഡല്‍ സി 3 പ്രദര്‍ശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും ഒടുവിലെത്തിയ കമ്പനിയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ. സി5 എയർക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വിയുമായി ഇന്ത്യയിൽ തുടക്കം കുറിച്ച് ഈ വാഹനം കൂടുതൽ സെഗ്മെന്റുകളിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ വരവിനൊരുങ്ങുന്ന സി 3 എന്ന മോഡൽ പ്രദർശനത്തിനെത്തി. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കിയാണ് ഈ മോഡൽ എത്തുന്നത്.

2022 ന്റെ ആദ്യ പകുതിയിലായിരിക്കും സി 3 പുറത്തിറക്കുകയെന്നാണ് വിവരം. കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ എത്തുന്ന ഈ വാഹനം മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ഡ്രൈവിങ്ങ് അനുഭവം നൽകുമെന്നാണ് നിർമാതാക്കൾ ഉറപ്പ് നൽകുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം എതിരാളികളെക്കാൾ മുന്നിലായിരിക്കുമെന്നാണ് സൂചന. സിട്രോൺ ആദ്യമായി ഇന്ത്യയിൽ നിർമിക്കുന്ന വാഹനമെന്ന ഖ്യാതിയിലുമായിരിക്കും സി 3 എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

സിട്രോൺ പ്രാദേശികമായി നിർമിച്ച കോമൺ മോഡുലാർ പ്ലാറ്റ്ഫോമിൽ(സി.എം.പി) ആയിരിക്കും സി 3 ഒരുങ്ങുകയെന്നാണ് വിവരം. ആഗോള വിപണിയിൽ എത്തിയിട്ടുള്ള സി 3 ക്ക് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യൻ മോഡലും ഒരുങ്ങുകയെന്നാണ് വിരവം. സി 5 ൽ നൽകിയിരിക്കുന്നതിന് സമാനമായ ഗ്രില്ല്, ഷാർപ്പായുള്ള ഹെഡ്ലൈറ്റുകൾ, വലിയ എയർഡാം, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ബമ്പർ, എൽ.ഇ.ഡി. ഡി.ആർ.എൽ. എന്നിവയാണ് ഈ വാഹനത്തിന്റെ മുൻവശം അലങ്കരിക്കുന്നത്.

ശ്രേണിയിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനായി ഫീച്ചർ സമ്പന്നമായായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ, തീർത്തും പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകൾ, യാത്രക്കാരെ കംഫർട്ടബിൾ ആക്കുന്ന സീറ്റുകൾ, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോർഡ് എന്നിവയാണ് അകത്തളത്തെ മറ്റ് ഫീച്ചറുകൾ.

ഈ വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. ബ്രസീലിയൻ നിരത്തുകളിലെ സി3-യിൽ നൽകിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് എൻജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നാണ് വിവരം. അഞ്ച് സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലെച്ച് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിൽ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...