സിഐടിയു ജില്ലാ സമ്മേളനം സെപ്തംബർ 17, 18 തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : സിഐടിയു ജില്ലാ സമ്മേളനം സെപ്തംബർ 17, 18 തീയതികളിൽ കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കോന്നി വി ആർ ശിവരാജൻ സ്മാരക മന്ദിരത്തിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപാലൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ, അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം എസ് ഹരിദാസ്, ജില്ലാ വൈസ് പ്രസിഡൻ്റ് എം വി സഞ്ജു, ജില്ലാ ജോയിൻ്റ് സെക്രട്ടറി. രവിന്ദ്രൻ ,സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ എസ് കെ ടി യു ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സംഗേഷ് ജി നായർ, കോപ്പറേറ്റീവ് എംപ്ലോയ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി ജി ഗോപകുമാർ ,കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ സ്വാഗതവും എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു. ശ്യാംലാൽ (ചെയർമാൻ) മലയാലപ്പഴ മോഹനൻ (കൺവീനർ) എന്നിവർ ഭാരവാഹികളായ 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...