Friday, March 29, 2024 3:41 am

വൈ​ദ്യു​തി ബ​ന്ധം വി​​ച്ഛേ​ദി​ക്കാ​നെ​ത്തി​യ ലൈ​ന്‍​മാ​നെ ആ​ക്ര​മി​ച്ച സി.​ഐ.​ടി.​യു നേ​താ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ര്‍ : ബി​ല്ല്​ അ​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ വൈ​ദ്യു​തി ബ​ന്ധം വി​​ച്ഛേ​ദി​ക്കാ​നെ​ത്തി​യ ലൈ​ന്‍​മാ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി.​ഐ.​ടി.​യു പ്രാ​ദേ​ശി​ക നേ​താ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു. മാ​ന്നാ​ര്‍ വൈ​ദ്യു​തി ഓ​ഫി​സി​ലെ ലൈ​ന്‍​മാ​ന്‍ മു​ഹ​മ്മ കാ​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ ഉ​ത്ത​മ​നെ (56) ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ന്നാ​ര്‍ കു​ര​ട്ടി​ശ്ശേ​രി പാ​വു​ക്ക​ര തോ​ലം​പ​ട​വി​ല്‍ വീ​ട്ടി​ല്‍ ടി.​ജി മ​നോ​ജി​നെ​യാ​ണ് മാ​ന്നാ​ര്‍ എ​സ്.​എ​ച്ച്‌.​ഒ ജി. സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ്​ ചെ​യ്ത​ത്. സി.​ഐ.​ടി.​യു മാ​ന്നാ​ര്‍ ഏ​രി​യ ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി​യും സി.​പി.​എം വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും കെ.​എ​സ്.​കെ.​ടി.​യു ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​ണ് മ​നോ​ജ്. എ.​ഐ.​ടി.​യു.​സി യൂ​നി​യ​ന്‍ അം​ഗ​മാ​ണ് പ​രി​ക്കേ​റ്റ ഉ​ത്ത​മ​ന്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബി​ല്‍ തു​ക അ​ട​ക്കാ​നു​ള്ള​തി​നെ തു​ട​ര്‍​ന്നാ​ണ് മാ​ന്നാ​ര്‍ വൈ​ദ്യു​തി ഓ​ഫി​സ്​ ജീ​വ​ന​ക്കാ​രാ​യ ഉ​ത്ത​മ​ന്‍, വി​ജ​യ​ന്‍, അ​മ​ര്‍​ജി​ത്ത് എ​ന്നി​വ​ര്‍ മ​നോ​ജി​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

Lok Sabha Elections 2024 - Kerala

വൈ​ദ്യു​തി ചാ​ര്‍​ജ്​ അ​ട​ക്കാ​ത്ത കാ​ര്യം സൂ​ചി​പ്പി​ച്ച്‌​ മീ​റ്റ​റി​ന​ടു​ത്തേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോള്‍ മ​നോ​ജ് ഓ​ടി​യെ​ത്തി ഉ​ത്ത​മ​ന്റെ കൈ​പി​ടി​ച്ച്‌ തി​രി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ്​ പ​രാ​തി. ഉ​ത്ത​മ​ന്റെ കൈ​യി​ലി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ഇ​യാ​ള്‍ നി​ല​ത്തെ​റി​യു​ക​യും വീ​ട്ടി​നു​ള്ളി​ല്‍​നി​ന്ന്​ വെ​ട്ടു​ക​ത്തി​യെ​ടു​ത്ത്​ എ​ത്തി​യ​തോ​ടെ മൂ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഉ​ത്ത​മ​ന്‍ മാ​ന്നാ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഉ​ത്ത​മ​ന്റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. വൈ​ദ്യു​തി ചാ​ര്‍​ജ് അ​ട​ക്കാ​ന്‍ മൂ​ന്ന് ത​വ​ണ ഫോ​ണി​ല്‍ അ​റി​യി​ച്ചി​ട്ടും ഇ​തി​ന്​ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഫ്യൂ​സ് ഊ​രാ​ന്‍ എ​ത്തി​യ​തെ​ന്ന് വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന്നാ​റി​ല്‍ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....