വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച ജനപക്ഷ ബദൽ നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് കയ്യടക്കാനുള്ള എല്ലാ മാർഗവും ബജറ്റിലൂടെ തുറന്നുവെക്കുകയാണെന്ന് സിഐടിയു വിമർശിച്ചു. മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കച്ചവടക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ്.

ഭൂപരിഷ്കരണം എന്ന പേരിലുള്ള നിർദേശം കേരളക്കരയുടെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് സ്വന്തമാക്കാനുള്ള മാർഗമാണ്. പൊതുമേഖലയിലുള്ള കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി കേരളത്തിൽ സ്വകാര്യ കപ്പൽ നിർമ്മാണത്തിന് ബജറ്റ് അനുവാദം നൽകുന്നുവെന്നും സിഐടിയു ആരോപിച്ചു. 1500 കോടി രൂപ ചെറുകിട, വൻകിട, ഐടി വ്യവസായങ്ങൾക്കാകെ വകയിരുത്തുമ്പോൾ, സംസ്ഥാന പൊതുമേഖലയ്ക്കായി ബജറ്റിൽ ഒരു നയാപൈസയും പ്രത്യേകമായി വകയിരുത്തുന്നില്ല. ഇതാദ്യമായാണ് പൊതുമേഖലാ വ്യവസായങ്ങൾക്ക് ചില്ലി കാശ് മാറ്റിവെക്കാത്ത ബജറ്റ് അവതരിപ്പിക്കുന്നത്. യുഡിഎഫ് ധവള പത്രത്തിലെ പൊതുമേഖലയെ അടച്ചുപൂട്ടാനും സ്വകാര്യവൽക്കരിക്കുവാനുമുള്ള വിരൽ ചൂണ്ടൽ, വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് വ്യക്തമാകുന്നുവെന്നും സിഐടിയു അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...