ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം നടത്തണമെന്നു കോൺഗ്രസ്‌ നേതാവ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ദേവസ്വം മന്ത്രി കെ മുരളീധരൻ, എസ് ഐ ടി മേധാവി ശശിധരൻ എന്നിവർക്ക് നിവേദനം നൽകി. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ 2025 സെപ്റ്റംബറിൽ ചെന്നൈ സ്മാർട്ട്‌ ക്രിയേഷൻസിൽ സ്വർണം പൂശുവാൻ കൊടുത്തുവിട്ടതിൽ 2025 ലെ ദേവസ്വം ബോർഡിനും തെറ്റുപറ്റിയിട്ടുണ്ട്. ശബരിമല സ്പെഷൽ കമ്മീഷണറെ അറിയിക്കാതെയാണ് അന്ന് സന്നിധാനത്തുനിന്നും കൊണ്ടുപോയത്. പി എസ് പ്രശാന്ത് പ്രസിഡന്റായ ബോർഡാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ബോർഡിന്റെ 2 യോഗങ്ങളിൽ CPM പ്രതിനിധിയായ ദേവസ്വം ബോർഡ് അംഗം സന്തോഷ് കുമാർ കൂടി പങ്കെടുത്തതാണ്. സ്വർണപ്പാളി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് എടുത്ത തീരുമാനത്തിൽ ബോർഡ് മെമ്പർ ആയ ശ്രീ സന്തോഷ് കുമാറിനും പങ്കുണ്ട്. ആയതിനാൽ സ്വർണ കൊള്ള കേസിൽ ശ്രീ സന്തോഷ് കുമാറിന്റെ പങ്കുകൂടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ഇതോടൊപ്പം സ്വർണകൊള്ള കാലത്തു ദേവസ്വം പ്രസിഡന്റ്‌ മെമ്പർമാർ ഇവരുടെ പേഴ്സണൽ സ്റ്റാഫുകളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ പരിശോധിച്ച് സത്യമാണെന്നു കണ്ടാൽ SIT അന്വേഷണ പരിധിയിൽകൊണ്ടുവരണമെന്ന് ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...