അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് സംഘ് (BMS) പത്തനംതിട്ട ജില്ലാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് സേവനമെത്തിക്കുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നതിന്റെ തെളിവാണ് ഈ ദാരുണ സംഭവമെന്ന് ബി.എം.എസ് കുറ്റപ്പെടുത്തി. ക്രൂരമായ കൊലപാതകത്തിന് ഇരയായ ജീവനക്കാരിയുടെ കുടുംബത്തിന് സർക്കാർ തലത്തിൽ അടിയന്തരമായി 10 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, മറ്റ് ഫീൽഡ് തല വനിതാ ജീവനക്കാർ എന്നിവർ പലപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കടുത്ത പ്രതികൂല സാഹചര്യങ്ങളിലുമാണ് ജോലി ചെയ്യുന്നത്. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ഇത്തരം ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കുന്നത്. സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ബി.എം.എസ് ഓർമ്മിപ്പിച്ചു.

കൊലചെയ്യപ്പെട്ട ജീവനക്കാരിയുടെ കുടുംബത്തിന് അടിയന്തരമായി 10 ലക്ഷം രൂപ ധനസഹായം സർക്കാർ അനുവദിക്കുക, മരണപ്പെട്ട ജീവനക്കാരിയുടെ കുടുംബത്തിലെ അർഹനായ ഒരു വ്യക്തിക്ക് സർക്കാർ ജോലി നൽകി സംരക്ഷിക്കുക, വനിതാ ജീവനക്കാരുടെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുക, ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഫീൽഡ് മേഖലകളിലും പൊലീസിന്റെ നിരന്തരമായ നിരീക്ഷണവും സുരക്ഷാ പെട്രോളിംഗും ഉറപ്പാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ ജില്ലാ കളക്ടറെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ്‌ കെ.ജി അനിൽ കുമാർ, ജില്ലാ സെക്രട്ടറി എസ് ഹരിനാരായണൻ, കെ.ജി സുരേന്ദ്രൻ, കൃഷ്ണ കുമാരി, സതി മനോഹരൻ എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...