ബഫർ സോണിൽ നിന്ന് തോട്ടം മേഖലയെയും ജനവാസ കേന്ദ്രങ്ങളേയും ഒഴിവാക്കണം ; സിഐടിയു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബഫർ സോണിൽ നിന്ന് തോട്ടം മേഖലയെയും ജനവാസ കേന്ദ്രങ്ങളേയും ഒഴിവാക്കണമെന്ന് പ്ലാൻ്റേഷൻ എംപ്ലോയ്സ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടേയും ജീവനക്കാരുടെയും കൂലി വർദ്ധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കെ എം മുഹമ്മദാലി പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ വി മുരളീധരൻ സ്വാഗതം പറഞ്ഞു.

കെ എം മുഹമ്മദാലി (കൺവീനർ) ജോർജ്ജ് മാത്യു, ടി അജയൻ, കെ കെ രാമചന്ദ്രൻ എം എൽ എ, ബി ശിവൻ എന്നിവർ അംഗങ്ങളായ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. എം കെ ബാബുരാജ് (കൺവീനർ) സി പ്രഭാകരൻ, ആർ രാജൻ, കെ വി ഗിരീഷ് എന്നിവർ എന്നിവർ അംഗങ്ങളായ മിനിറ്റ്സ് കമ്മിറ്റിയും പി വി സഹദേവൻ (കൺവീനർ) അൻ്റണി മരിയൻ, ടി അജയൻ, പി കെ രാജൻ, എസ് ബിജു, എ രാമൻ എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും പി ടി ജോയി (കൺവീനർ) വിനോദ് ,സുരേഷ് ബാബു ,രവി, വിനോദ് വയനാട് എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.

ജനറൽ സെക്രട്ടറി എസ് ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ജെ അജയകുമാർ, പ്ലാൻ്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫസർ കെ മോഹൻകുമാർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ എം എൽ എ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, യൂണിയൻ നീലനിഗിരി ജില്ലാ സെക്രട്ടറി എം ആർ സുരേഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സംസ്ഥാന സെക്രട്ടറി എസ് ബിജു നന്ദി പറഞ്ഞു. കെ കെ രാമചന്ദ്രൻ എം എൽ എ (പ്രസിഡൻ്റ്) അഡ്വ.പി എസ് ചെറിയാൻ (ജനറൽ സെക്രട്ടറി) പി വി സഹദേവൻ (ട്രഷറർ) കെ എം മുഹമ്മദാലി, എം കെ ബാബു രാജൻ, പി കെ രാജൻ, സി പ്രഭാകരൻ, എസ് ബിജു (സെക്രട്ടറിമാർ) ജോർജ്ജ് മാത്യു, ടി അജയൻ, ബി ശിവൻ, ആൻ്റണി മരിയൻ, പി ടി ജോയി (വൈസ് പ്രസിഡൻ്റ് മാർ) എന്നിവർ ഭാരവാഹികളായ 35 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...