കോഴിക്കോട്: കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി.
എഴുത്തുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ സിവിക് ചന്ദ്രന് ജില്ലാ കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ആദ്യ കേസെടുത്തത്. ഇതിനിടെയാണ് മറ്റൊരു എഴുത്തുകാരിയും സിവിക് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.