പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തില്‍ വീട്ടില്‍ സെര്‍ഫിന്‍ വില്‍ഫ്രഡിനെയാണ് (22) പോലീസ് പിടികൂടിയത്.കടുത്തുരുത്തി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.പ്രണയം നടിച്ച്‌ ഒന്നരവര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും കൈക്കലാക്കിയതിനുശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്‌.ഒ സജീവ് ചെറിയാന്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍, എ.എസ്.ഐ റോജിമോന്‍, സി.പി.ഒമാരായ പ്രശാന്ത്, സുനില്‍കുമാര്‍, സജയന്‍, റിജോ വര്‍ഗീസ്, എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും...

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ...