സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ ഹൃദ്യ എസ്.വിജയനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ 317-ാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടിയ ഹൃദ്യ എസ്.വിജയനെ വീട്ടിലെത്തി സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആദരിച്ചു. സി.പി.ഐ റാന്നി ലോക്കല്‍ കമ്മറ്റി അംഗവും റിട്ട. തഹസില്‍ദാരുമായ കെ.എന്‍ വിജയന്‍റെയും പത്തനംതിട്ട കലക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ടും ജോയിന്‍റ് കൗണ്‍സിലംഗവുമായ വി.ടി സിന്ധുവിന്‍റെയും മൂത്തമകളായ റാന്നി ഇടക്കുളം പാലച്ചുവട് ഹൃദ്യം വീട്ടില്‍ ഹൃദ്യ എസ്. വിജയന്‍(26)നെയാണ് ആദരിച്ചത്.

സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, ജോജോ കോവൂര്‍, വിപിന്‍ പൊന്നപ്പന്‍, ജോയി വള്ളിക്കാല, എം മഞ്ചു എന്നിവരും ഒപ്പമുണ്ടായിരുന്നു. റാന്നി സിറ്റാഡല്‍ സ്കൂളില്‍ പഠിച്ച ഹൃദ്യ കോട്ടയം സി.എം.എസ് കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ചെറുപ്പം മുതല്‍ ഐ.എ.എസ് നേടണമെന്ന ആഗ്രഹമുണ്ടായിരുന്ന ഹൃദ്യ ബിരുദ പഠനത്തിനു ശേഷം കോച്ചിംങ് സെന്‍ററില്‍ പരിശീലനം നടത്തിയാണ് വിജയിച്ചത്. ഏക സഹോദരി ഹിത എസ് വിജയന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...