സിവിൽ സർവീസ് സംരക്ഷണ യാത്ര – വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒഴിവാക്കി പഴയ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയുടെ പ്രചരണാര്‍ത്ഥം വാഹനപ്രചരണ ജാഥ നടത്തി. കാസർഗോഡ് നിന്ന് ആരംഭിച്ച് നവംബർ 27, 28 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കാല്‍നട ജാഥ പ്രചരണം നടത്തും. ഇതിന്‍റെ മുന്നോടിയായുള്ള വാഹന പ്രചരണ ജാഥയ്ക്കാണ് റാന്നിയില്‍ തുടക്കമായത്. റാന്നി മിനി സിവിൽ സ്റ്റേഷനിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് സി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, ജില്ലാ കൗൺസിൽ അംഗം എം.വി പ്രസന്നകുമാർ, ജോയിന്‍റ് കൗൺസിൽ ജില്ല പ്രസിഡന്റ് ആർ മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി എ. ഷാജഹാൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ. വി സന്തോഷ്, സി അനീഷ് കുമാർ, ജില്ല കമ്മിറ്റി അംഗം സി. കെ സജീവ് , ജില്ലാ വനിത പ്രസിഡന്റ് സി നിത്യ,പി.എസ് മനോജ് കുമാര്‍, എസ്.ജി അമ്പിളി എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി ഹരീന്ദ്രനാഥ് ക്യാപ്ടനും സംസ്ഥാന കമ്മിറ്റിയംഗം കെ പ്രദീപ് കുമാര്‍ വൈസ് ക്യാപ്ടനും ജില്ലാ സെക്രട്ടറി ജി അഖില്‍ മാനേജരുമായുള്ള ജാഥയാണ് ജില്ലയില്‍ സഞ്ചരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....