എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്. 2025 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ ഈ മാസം 25നകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഒഴിവുകള്‍ ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദ് ചെയ്യാനോ കുറയ്ക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഉത്തരവാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ വകുപ്പിലും ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂക്ഷിക്കാറുണ്ടെങ്കിലും ഇത് പലപ്പോഴും തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് വേണ്ടിയോ മറ്റ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ വേണ്ടിയോ ഒക്കെ ഉപയോഗിക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ 2025ല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എടുത്തിരിക്കുന്നത്. ഒഴിവുകള്‍ വരുന്നതിനനുസരിച്ച് പിഎസ്‌സി ലിസ്റ്റ് തയാറാക്കി നിയമനങ്ങള്‍ നടത്താനാണ് നീക്കം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

0
ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര...

താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി...

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....