സിവിൽ സർവീസ് പരിശീലനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ അക്കാദമിയിൽ ഫൗണ്ടേഷൻ ബാച്ച് 2026-ന് തുടക്കമായി. സിവിൽ സർവീസ് ഓഫീസറും ഇന്ത്യ റെയിൽവേ മന്ത്രാലയത്തിന്റെ മെമ്പർ സെക്രട്ടറിയുമായ ശ്രീ.ലിബിൻ രാജ് ബാച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പഠനകാലം മുതൽ തന്നെ സിവിൽ സർവീസ് പരീക്ഷ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സിവിൽ സർവീസ് പരിശീലനം നൽകുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലന ക്ലാസുകൾ നടക്കുന്നത്.

സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾ ലക്ഷ്യമിടുന്ന പ്രത്യേകിച്ച് മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ പരിശീലനമാണിത്. വ്യക്തിത്വ വികസനം, പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ഭാഷാ നൈപുണ്യം, ലോജിക്കൽ റീസണിംഗ് തുടങ്ങിയ മേഖലകളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നു. സിവിൽ സർവീസ് ഫൗണ്ടേഷൻ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അഡ്മിഷന് 8281098872 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...