ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി സിജെപി പ്രവർത്തകർ എത്തി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ എത്തി. സിജെപി പ്രതിനിധികളായ മുകേഷ്, ആകാശ് ഷിൻഡെ എന്നിവരാണ് ജാർഖണ്ഡിൽ എത്തി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് സിജെപി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി സിജെപി വക്താവ് അഷുതോഷ് രംഗ പറഞ്ഞു. സിജെപി പ്രതിനിധി സംഘം എല്ലാ തരത്തിലുള്ള പിന്തുണയും വിദ്യാർത്ഥികൾക്ക് നൽകുമെന്നും അഷുതോഷ് രംഗ അറിയിച്ചു. സംസ്ഥാനത്തെ റിക്രൂട്ട്മെൻ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് സർക്കാർ വിവിധ സംഘടനകളുമായി ശനിയാഴ്ച ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മന്ത്രിമാരടക്കം ഉൾപ്പെട്ട അഞ്ചംഗ പാനലാണ് ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (ജെഎൽകെഎം) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ നേതൃത്വം നൽകുന്ന പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്.

പിന്നീട് സർക്കാർ പ്രതിനിധി സംഘം, കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‍യുഐ, എസിഎസ്, ജെഎസിഎം എന്നീ സംഘടനകളുടെ ഭാരവാ​ഹികളുമായും ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ജെപിഎസ്‍സി/ജെഎസ്‍എസ്‍സി റിഫോംസ് മഞ്ചുമായും ച‍ർച്ച നടത്തിയിരുന്നു.പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ മന്ത്രി സഞ്ജയ് പ്രസാദ് യാ​ദവ് പറഞ്ഞു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യുടെ വി​ദ്യാർത്ഥി സംഘടനയായ ജാർഖണ്ഡ് ഛാത്ര മോർച്ച (ജെസിഎം) അടക്കം വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...