ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക് നിര്‍ത്തണമെന്ന് സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക് നിര്‍ത്തണമെന്ന് സിജെപി. ഇന്നത്തേക്ക് ആവശ്യമുള്ള ഭക്ഷണം ഇതിനോടകം തന്നെ ഇവിടെ എത്തിയെന്നും, കൂടുതലായാൽ പാഴായി പോകുമെന്നും സിജെപി എക്സിൽ കുറിച്ചു. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിക്കുന്ന സമര പിന്തുണയ്ക്ക് സിജെപി നന്ദി അറിയിച്ചു. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ ലഭിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ജന്തർ മന്തർ സമരവേദി ലൊക്കേഷൻ നൽകി നിരവധി ഭക്ഷണ പൊതികൾ എത്തി. അഞ്ഞൂറിലധികം പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഓർഡർ ചെയ്ത് ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു.

ബർഗർ, സാൻഡ്‌വിച്ച് മുതൽ കുപ്പിവെള്ളം വരെ സമരക്കാർക്കായി എത്തി. കഴിഞ്ഞ ദിവസം പൊലീസ് സമര വേദിയിലേക്കുള്ള വഴികൾ അടച്ചതോടെ സമരക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനിടെയാണ് സമരക്കാർക്കായി ഫുഡ് ഓർഡർ ചെയ്ത് വേറിട്ട പിന്തുണ പ്രഖ്യാപനം.പൊലീസ് അടിച്ചു തകർത്ത ജന്തർ മന്തറിലെ സമരവേദിയിൽ ശക്തമായ സമരം പുനരാരംഭിച്ചിരിക്കുകയാണ് സിജെപി. രാവിലെ മുതൽ നൂറുകണക്കിന് യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഇന്നലത്തെ സംഘർഷത്തിൽ പോലീസ് പെല്ലറ്റ് ഗണ്ണുകൾ വരെ പ്രയോഗിച്ചെന്ന് സിജെപി വക്താവ് അശുതോഷ് രൻഗ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കില്ലെന്ന നിലപാടിൽ തുടരുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ സമര വേദിയിലേക്ക് കേരളത്തിൽ നിന്ന് അടക്കമുള്ള ഇടത് എംപിമാർ എത്തി അഭിജിത് ദീപ്കെയുമായി സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...