സിജെപി പ്രതിഷേധം 24ാം ദിവസത്തില്‍ ; വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസവും പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി നടത്തുന്ന സമരം 24 ദിവസത്തില്‍. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ എത്തുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 20ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സിജെപി വക്താക്കള്‍ അറിയിച്ചു. സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും 16 ദിവസമായി നിരാഹാരമിരിക്കുന്ന പരിസ്ഥിതി പ്രവത്തകന്‍ സോനം വാങ്ചുക്കും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു.

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ചാണ് സിജെപിയുടെ സമരം. സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാരസമരം 15 ദിവസം പിന്നിട്ടു. വാങ്ചുക്കിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയാണെന്നും ഇതുവരെ 7.8 കിലോഗ്രാം വരെ ഭാരം കുറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 20ന് ആരംഭിച്ച സമരം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ മാത്രമേ അവസാനിപ്പിക്കുകയുള്ളു എന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തില്‍ സിജെപിയെ പിന്തുണച്ച് കര്‍ഷകരും വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...