സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ ഇന്നിങ്സ് 521/7 എന്ന നിലയില്‍ ഡിക്ലയർ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിൻ്റെ നാല് വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്തി നില ശക്തമാക്കി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്. അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് മൂന്നാം ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155 റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാൻ്റെ ഇന്നിങ്സ്. ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റൺസെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത പവൻ രാജിൻ്റെ പ്രകടനമാണ് ഉത്തരാഖണ്ഡിൻ്റെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. കളി നിർത്തുമ്പോൾ 30 റൺസുമായി ഹർഷ് റാണയും 19 റൺസോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസിൽ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1