കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. 3 പേർക്ക് പരുക്കേറ്റു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് വീണ്ടും സംഘർഷം. പരുക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കോഴിക്കോട് നാദാപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറുപേര്‍ക്ക് പരുക്കേറ്റു.

നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർത്ഥിനിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം. ഭവിലാഷിനും രക്ഷിതാക്കൾക്കും സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സജീവന് സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചനയെങ്കിലും ഭവിലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...