പാക് സൈനികരും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ ; താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: അതിർത്തിയിൽ പാക് സൈനികരും താലിബാനും ഏറ്റുമുട്ടി. അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനായി പാക് സൈന്യം വേലി നിർമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. പാക്-അഫ്ഗാൻ അതിർത്തിയിലെ നൗഷ്‌കി-ഗസ്‌നി സെക്ടറിലെ അതിർത്തി പോസ്റ്റിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍റെ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാൻ സൈന്യം അഫ്ഗാൻ ചെക്ക്‌പോസ്റ്റുകളിൽ ശക്തമായ പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ താലിബാന് കാര്യമായ ആൾനാശം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിർത്തികൾ സംരക്ഷിക്കാൻ പാകിസ്ഥാൻ ശക്തമായ നടപടികൾ തുടരുമെന്ന് പാക് അധികൃതർ അറിയിച്ചു. അഫ്ഗാന്റെ ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്നും അഫ്ഗാൻ സേനയിൽ നിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണം ഒറ്റപ്പെട്ട സംഭവല്ലെന്നും പാക് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം, അഫ്ഗാൻ പ്രദേശമായ പ്ലോസിനിൽ നിന്ന് പാകിസ്ഥാൻ ചെക്ക് പോസ്റ്റുകൾ ലക്ഷ്യമിട്ട് താലിബാൻ വെടിവെപ്പ് നടത്തിയിരുന്നു. സെപ്റ്റംബർ 8 നും 9 നും നടന്ന ആക്രമണത്തിൽ താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...