ബസ് സ്റ്റാൻഡ് ടോയ്‍ലറ്റിൽ കമഴ്ത്തിവെച്ച ബക്കറ്റ്, ശുചീകരണ തൊഴിലാളികളെത്തിയത് രക്ഷയായി, കണ്ടത് ചോരക്കുഞ്ഞിനെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ പെണ്‍ കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ബക്കറ്റ് കമഴ്ത്തി വെച്ച നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ കുഞ്ഞിനെ നിലത്ത് കിടത്തിയിരിക്കുന്നത് കണ്ടത്. ശുചീകരണ തൊഴിലാളികൾ കുഞ്ഞിനെയുമെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് ഓടി. നവജാത ശിശുവിന് അടിയന്തിര വൈദ്യസഹായം നൽകി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആരാണ് ചോരക്കുഞ്ഞിനെ ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അറിയിക്കാൻ പൊലീസ് പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...

കോന്നി താവളപ്പാറയില്‍ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി : ദൃശ്യങ്ങള്‍ വനം വകുപ്പിന്...

0
കോന്നി : കോന്നി താവളപ്പാറയില്‍ കഴിഞ്ഞ ദിവസം മൂരി കിടാവിനെ ആക്രമിച്ച്...