ഉത്തര്‍പ്രദേശില്‍ ദുർഗാപൂജ നിമജ്ജന ഘോഷയാത്രയ്ക്കിടയില്‍ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ദുർഗാപൂജ നിമജ്ജന ഘോഷയാത്രയ്ക്കിടയില്‍ സംഘർഷം. ബാങ്ക് വിളി സമയത്ത് പള്ളിയ്ക്ക് മുന്നിലൂടെ ഉച്ചത്തിൽ സംഗീതം മുഴക്കി ഘോഷയാത്ര കടന്നുപോയതിന്‍റെ പേരിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ്. കല്ലേറിൽ ഒരു പോലീസുകാരനുൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഘർഷം ആരംഭിച്ചതെന്ന് ബൽദിരായ് സർക്കിൾ ഓഫീസർ രാജാറാം ചൗധരി പറയുന്നു.

ഇബ്രാഹിംപൂർ പ്രദേശത്തെ ഒരു പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടെ ഉച്ചത്തിൽ സംഗീതം മുഴക്കി നിമജ്ജന ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ബാങ്ക് വിളിക്കുകയാണെന്നും ശബ്ദം കുറയ്ക്കാനും ഘോഷയാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇത് നിരസിച്ചതിനെ തുടര്‍ന്ന്  സംഘർഷം ആരംഭിച്ചതെന്ന് ചൗധരി അഭിപ്രായപ്പെട്ടു.

പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പ്പരം ഏറ്റുമുട്ടുകയും  കല്ലേറിയുകയും വടി ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സർക്കിൾ ഓഫീസർ രാജാറാം ചൗധരിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ചൗധരി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി...

വടകര എംഡിഎംഎ കേസ് : കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയുമായ...

തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...