ചപ്പാരം ഏറ്റുമുട്ടല്‍ ; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: പേരിയ ചപ്പാരം ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പോലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ, ഓടിരക്ഷപ്പെട്ട രണ്ടുപേർ, ഇവർക്ക് പുറമെ വീട്ടിന് സമീപം സായുധനായ ഒരാൾ കൂടി കാവലുണ്ടായിരുന്നു എന്നാണ് പോലീസ് എഫ്ഐആർ. ഇയാൾ തണ്ടർബോൾട്ടിന് നേരെ പലതവണ വെടിവെച്ചെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി. നിലവിൽ 4 തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. പിടിച്ചെടുത്ത ഏതൊക്കെ തോക്കുകളിൽ നിന്നാണ് വെടിവെച്ചത് എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കൂടിയാണ് പരിശോധന. ഇതുപൂർത്തിയായാൽ, ഉടനെ തന്നെ പോലീസ് മാവോയിസ്റ്റുകളുമായി തെളിവെടുപ്പ് പൂർത്തിയാക്കും. അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കൽപ്പറ്റ കോടതി അനുവദിച്ചിരിക്കുന്നത്. കാട്ടിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ട മൂന്നുപേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...