ആലപ്പുഴയിൽ അയൽവാസി ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു ; നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭാര്യയ്ക്ക് സന്ദേശമയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് നേരെ ക്രൂരമായ ആക്രമണം. കൊമ്മാടി മംഗലം റോഡിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനെയാണ് (28) അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിന്റെ നില അതീവ സങ്കീർണ്ണമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണായി ആലപ്പുഴ നോർത്ത് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് ഷിബിൻ രാജ് അയച്ച സന്ദേശമാണ് പ്രകോപനത്തിന് കാരണമായത്. സന്ദേശത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ജിബിൻ ജോൺസൺ ഷിബിനെ ചുറ്റിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഷിബിൻ രാജിന്റെ ഭാര്യ തന്നെയാണ് ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...