പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ കടുത്ത പാചകവാതക പ്രതിസന്ധി. വിലവർധന ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചതോടെ കോയമ്പത്തൂരിലെ പ്രശസ്തമായ ‘അന്നപൂർണ’ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ ഹോട്ടലിലെ മെനു വെട്ടിചുരുക്കിയതായും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഉടമ ശ്രീനിവാസൻ അറിയിച്ചു. നിലവിൽ മൂന്ന് ദിവസത്തേക്കുള്ള എൽപിജി സിലിണ്ടറുകൾ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വിഷയം കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഡിഎംകെ. പാചകവാതക വിലവർധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ ആശങ്കയുണ്ടെന്ന് കനിമൊഴി എംപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അലംഭാവത്തിന് സാധാരണക്കാരാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്. നിലവിലെ സാഹചര്യം കൊവിഡ് കാലത്തെ പ്രതിസന്ധികളുടെ ആവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തി. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലവർധനയും ഉച്ചഭക്ഷണത്തിന്റെ ഉൾപ്പെടെയുള്ള വില കൂട്ടാൻ ഹോട്ടൽ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...