പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്‍റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു. അതിനിടെ, ബഹറൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 29കാരി കൊല്ലപ്പെട്ടു. സൗദിയിലും യു.എ.ഇയിലും കുവൈത്തിലും ഇറാൻ ആക്രമണ ശ്രമം തുടരുകയാണ്. ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. എന്നാല്‍ ചർച്ചകളോട് അനുകൂലമായി ഇറാൻ പ്രതികരിച്ചിട്ടില്ല.

റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് നിലപാട്. സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇതിനിടെയും ആക്രമണം തുടർന്ന ഇറാൻ ബഹറൈനിലും സൗദിയിലും ഇത് ശക്തമാക്കി. ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടത്തേക്ക് നിരന്തരം ഡ്രോണുകളയച്ചു. റിയാദ് കിഴക്കൻ മേഖലയും അൽ ഖർജും ആഖ്രമിക്കുന്നു. സുൽഫി ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു. യുഎഇയുടെ ഇറാഖിലെ കോൺസുലേറ്റ് ആക്രമിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...

ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണം; ജോലിക്ക് പോയ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

0
ചെന്നൈ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പിണറായി...

0
മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും...