റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൗൺസിലിങ്ങിനെത്തിയ 17കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനിയായ പെൺകുട്ടിയും. മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി ഷാജുവിനെതിരെയാണ് വീണ്ടും പരാതി. കൗൺസിലിങ്ങിന് എത്തിയപ്പോൾ രണ്ടുതവണ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാൾക്കെതിരെ മുഴക്കുന്ന് പോലീസാണ് കേസെടുത്തത്. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി ആദ്യം പരാതി നൽകിയത്. ഇത് പിന്നീട് ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷന് കൈമാറി.

ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പിലായിരുന്ന ഇയാൾ വിരമിച്ചതിന് ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗെയ്ഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നതിനിടയിലാണ് കുട്ടികളെ ഉപദ്രവിച്ചത്. നാല് മാസം മുമ്പ് നടന്ന ആദ്യ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ കുട്ടിയുടെ പരാതിയിൽ കണ്ണൂർ ജയിലിലെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന്...

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്...

ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ...

0
ദില്ലി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം...

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി...