അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി. അഴിമതിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും സർക്കാരിന്റെ നയമല്ലെന്നും എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർവീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ നേരിട്ടും ഏജന്റുമാർ മുഖേനയും പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് മൂന്ന് ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. ഇന്നലെ രാത്രി ഒൻപതുമണിയോടെ എക്‌സൈസ് കമ്മീഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി കൃഷ്ണകുമാർ ഐ.പി.എസും നേരിട്ടെത്തിയാണ് ബാറുകളിൽ പരിശോധന നടത്തിയത്. ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേനയാണ് മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ബാറുകളിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും സന്ദർശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, പണപ്പിരിവ് സംബന്ധിച്ച് ബാറുടമകൾ എക്‌സൈസ് കമ്മീഷണർക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികൾ ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....

സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്

0
ഡൽഹി: സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്. വില കുത്തനെ...

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...