പത്തനംതിട്ട കുമ്പഴ സ്വദേശി രാജീവ് (38), മകള്‍ അഥിതി (മൂന്നര) എന്നിവരെ ഇടുക്കിയില്‍ നിന്ന് കാണാതായി – കമ്പംമെട്ട് പോലീസ് 94979 47168

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പത്തനംതിട്ട കുമ്പഴ കുരീക്കാട്ട് വീട്ടില്‍ രാഘവന്‍ നായരുടെ മകന്‍ രാജീവ് (38), മകള്‍ അഥിതി (മൂന്നര വയസ്സ്) എന്നിവരെ ഫെബ്രുവരി 11 രാവിലെ 8.30ന് ഇടുക്കി മുണ്ടിയെരുമയില്‍ നിന്നും കാണാതായിട്ടുണ്ട്. രാജീവ്, ഭാര്യ സ്വാതി, മകള്‍ അഥിതി എന്നിവരോടൊപ്പം ഇടുക്കി പാമ്പാടുംപാറയിലെ സന്യാസിയോടയില്‍ ആയിരുന്നു താമസം. രാജീവും ഭാര്യ സ്വാതിയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നില നിന്നിരുന്നതായും ഇതിനെ തുടര്‍ന്ന് രാജീവ് മകളെ മുണ്ടിയെരുമ എന്ന സ്ഥലത്ത് വെച്ച് സ്കൂള്‍ ബസില്‍ നിന്നും വിളിച്ചിറക്കി എങ്ങോട്ടോ പോയതായി സ്വാതി കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 90/26 U /S 57 OF KP ACT പ്രകാരം കേസ് രജിസ്റ്റര്‍  ചെയ്തിട്ടുണ്ട്. രാജീവിന് അഞ്ചടിയോളം ഉയരമുണ്ട്. വെളുത്ത നിറമാണ്, കഷണ്ടിയാണ്, വീട്ടില്‍ നിന്നും പോകുമ്പോള്‍ ഷര്‍ട്ടും കൈലിയുമാണ്‌ ധരിച്ചിരുന്നത്. ഇവരെ കണ്ടുകിട്ടുന്നവര്‍ ഇടുക്കി കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. Cumbemettu police station, Idukki, Mob – Inspector of police 94979 47168, Station  0486 8279250.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...