ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സുബേദാർ വിപിൻ കുമാർ, ജവാൻ അരവിന്ദ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കിഷ്തവാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവര​ത്തെ തുടർന്ന് സൈന്യവും പോലീസും സംയുക്ത പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഛാത്രോ ബെൽറ്റിലെ നായ്ദഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. നാല് സൈനികർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. ജൂനിയർ കമ്മീഷൻ ഓഫീസർമാരായ

നായിബ് സുബേദാർ, വിപിൻ കുമാർ, അരവിന്ദ് സിങ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ബാരമുല്ല ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ മറ്റൊരു ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ബാരമുല്ലയിലും ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കത്വ-ഉദംപൂർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരുമായുള്ള ഏറ്റുമുട്ടലിൽ ബി.എസ്.എഫ് ജവാന് പരിക്കേറ്റതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...