സംഘർഷം ; വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേർ യുഎഇയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദുബായ്: സംഘർഷ കാലത്തെ സോഷ്യൽ മീഡിയാവ്യാജ പ്രചരണങ്ങൾക്കെതിരെ അതിശക്തമായ നടപടി പരസ്യമാക്കി യുഎഇ. എഐ ഉൾപ്പടെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. ഇതിൽ 17പേർ ഇന്ത്യക്കാരാണ്. ഇവരെ അതിവേഗ വിചാരണയ്ക്ക് നിർദേശം നൽകി. കൃത്രിമമായി നിർമ്മിച്ച വിഡീയോകളുപയോഗിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരിഭ്രാന്ത്രി പരത്തിയും രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേത് എന്ന പേരിൽ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിലേക്ക് ആക്രമണം നടക്കുന്നതും പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് യുഎഇയുടെ ഐക്കോണിക് സ്ഥലങ്ങൾ തകർന്ന വീഡിയോ പ്രചരിപ്പിച്ചു എന്നിങ്ങനെയാണ് കുറ്റങ്ങൾ. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ലഭിക്കാം. 1 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക. നേരത്തെ, ദൃശ്യങ്ങൾ ചിത്രികരീച്ചതിന് അബുദാബി പൊലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്....

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം...

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം...

കേന്ദ്ര സർക്കാറിന്റെ എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ

0
ഡൽഹി: കേന്ദ്ര സർക്കാറിന്റെ എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി എം...

കട്ടപ്പനയിൽ 14 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ പിടിയിൽ

0
ഇടുക്കി: കട്ടപ്പനയിൽ 14 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ പിടിയിൽ. സ്കൂളിൽ...