തുമ്പമൺ പഞ്ചായത്തിലെ 11-ാം വാർഡ് കുടുംബശ്രീയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ : പഞ്ചായത്തിലെ 11-ാം വാർഡ് കുടുംബശ്രീയിൽ അഴിമതി നടന്നതായുണ്ടായ പരാതി പരിഹരിക്കാൻ നടത്തുന്ന ശ്രമത്തിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. സിഡിഎസ് ഓഫീസിൽ വെള്ളിയാഴ്ച രാവിലെ പരാതിക്കാരായ കുടുംബശ്രീ പ്രവർത്തകരും അഴിമതി ആരോപിതരും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. കുടുംബശ്രീ പ്രവർത്തകരായ കല്യാണി, രാധാമണി എന്നിവർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്നാം വാർഡിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീയുടെ മുൻപ്രസിഡന്റും പത്ത് അംഗങ്ങളും അഴിമതി നടത്തിയതായി ആരോപിച്ച് മുഖ്യമന്ത്രിക്കും കുടുംബശ്രീ ജില്ലാ മിഷനും ഉന്നതഉദ്യോഗസ്ഥർക്കും അംഗങ്ങൾ പരാതി നൽകിയിരുന്നു.

തുടർന്ന് വെള്ളിയാഴ്ച രാവിലെ 11-ന് പരാതിക്കാരോട് പരാതി കേൾക്കാനായി പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ എത്താൻ ജില്ലാ കുടുംബശ്രീ മിഷനിൽനിന്ന്‌ അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇരുകൂട്ടരും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. കുടുംബശ്രീ മിഷനിൽനിന്ന് എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥ എത്താതിരുന്നതോടെ ഇരുകൂട്ടരും വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. പന്തളം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവം അറിഞ്ഞ് സിപിഎം പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തി. പരാതി കേൾക്കാൻ ചുമതലപ്പെട്ടവർ ജില്ലാ മിഷനിൽനിന്ന് എത്താതിരുന്നതാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണമെന്നും സിപിഎം ആരോപിച്ചു. പരാതിയായി പറയാൻ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ എത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നും ഇതിൽ പ്രതിഷേധിക്കുന്നുവെന്നും സിപിഎം തുമ്പമൺ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...