കൊച്ചി : കൊച്ചി കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാർ ജീവനക്കാരെയും ബൗൺസർമാരെയും സംഘം മർദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ബാർ ജീവനക്കാരെയും ബൗൺസർമാരെയും മർദിച്ചത്. തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന കളമശ്ശേരി ഫിറോസിനെ സംഘത്തിൽപ്പെട്ടവരാണ് ഗുണ്ടായിസം കാണിച്ചത്. ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതിയോട് ഗുണ്ടകൾ അപമതിയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ബാർ ജീവനക്കാർക്ക് മർദനമേൽക്കേണ്ടി വന്നത്. ലഹരി കേസിൽ പിടിയിലായ ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ കളമശ്ശേരി സ്വദേശികളായ സുനീർ നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിയാം. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികൾ രക്ഷപെട്ടിട്ടും മരട് പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മർദനമേറ്റ ജീവനക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1