പത്തനംതിട്ട : ലഹരി ഉപയോഗം തടയാൻ എക്സൈസ് വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു കെഎസ്‍യു ജില്ലാ കമ്മിറ്റി പത്തനംതിട്ട എക്സൈസ് കോംപ്ലക്സിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രതിക്ഷേധ മാർച്ച് കോളേജ് ജംഗ്ഷനിലെ ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒരു കെഎസ്‍യു പ്രവർത്തകനെ പോലീസ് മർദിച്ചെന്നു ആരോപിച്ചു പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ബാരിക്കേഡ് കടന്ന് എക്സൈസ് കോംപ്ലക്സിലേക്ക് ഓടിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ച് മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കെഎസ്‍യു മുൻ ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലീനറ്റ് മെറിൻ എബ്രഹാം, കായിക വേദി ജില്ലാ പ്രസിഡന്റ് സിബി മൈലപ്രാ കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റുമാരായ തദാഗത് ബി കെ, മുഹമ്മദ് സാദിക്ക്. ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, ജോഷ്വാ ടി വിജു,നിതിൻ മല്ലശ്ശേരി, എലൈൻ മറിയം മാത്യു, ജോയൽ ഉള്ളന്നൂർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ സ്റ്റൈയിൻസ് ജോസ്, ബിനിൽ ബിനു ജില്ലാ ഭാരവാഹികളായ ജെറിൻ ജോയ്‌സ്, അഖിൽ സന്തോഷ്, ദൃശ്യപ് ചന്ദ്ര, ശ്രുജിത്ത് സി യു,റോബിൻ വല്യന്തി, ആൽഫിൻ പുത്തൻകയ്യാലക്കൽ, ആകാശ് ഈ ആർ, നിള എസ് പണിക്കർ, കെസിൽ ചെറിയാൻ, സെബിൻ സജു, അജിൽ ഡേവിഡ്, സജു പന്തളം, ഹസ്സൻ ഹുസൈൻ, ജസ്റ്റിൻ, നജാഫ് ഹെലൻ എബി സൈജൻ, ആദിത്യ സജീവ്, അച്ചു എസ് തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.