പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ തല്ലിക്കൊന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

പട്‌ന: പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ തല്ലിക്കൊന്നതായി ആരോപണം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം.

ബജ്രംഗി കുമാര്‍ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ മധുബന്‍ പ്രദേശത്തെ ഒരു കടയില്‍ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹാര്‍ദിയ പാലത്തിനടിയില്‍ സുഹൃത്തുക്കളോടൊപ്പം പുക വലിച്ചു. ഇത് സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ചെയര്‍മാന്‍ വിജയ് കുമാര്‍ യാദവ് കണ്ടു. കുട്ടിയുടെ ബന്ധുവും സ്‌കൂളിലെ അധ്യാപകനുമായ ജയ് പ്രകാശ് യാദവും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച ശേഷം ചെയര്‍മാന്‍ ബജ്രംഗിയെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. കുട്ടിയെ നഗ്‌നനാക്കിയ ശേഷം ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നു. അതേസമയം ആരോപണങ്ങള്‍ സ്‌കൂള്‍ ചെയര്‍മാന്‍ നിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...