അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയും മറ്റുവിദ്യാര്‍ത്ഥികളും. മൂര്‍ക്കനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുബീനെയാണ് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. പരിക്കേറ്റ മുബീന്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌പോര്‍ട്‌സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയെന്നും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ കുത്തിയെന്നും മര്‍ദിച്ചെന്നുമാണ് പരാതി. ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ച് മുബീനും സഹപാഠികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അധ്യാപകര്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നതായുമാണ് മുബീന്റെ ബന്ധുക്കള്‍ പറയുന്നത്.

അന്ന് പകരംചോദിക്കുമെന്ന് സഹപാഠി വെല്ലുവിളിച്ചിരുന്നതായും ഇയാളും മറ്റ് ആറുവിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും മുബീന്റെ ബന്ധുക്കള്‍ ആരോപിച്ചു. അതിനിടെ സംഭവത്തിന് ശേഷം മര്‍ദിച്ചവരിലൊരാള്‍ മുബീന്റെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുബീന്റെ ബന്ധുക്കള്‍ അരീക്കോട് പോലീസില്‍ പരാതി നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...