ഇരിക്കൂറിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി ; രാജി ഭീഷണിയുമായി എ ഗ്രൂപ്പ് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ഇരിക്കൂർ : ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ഇരിക്കൂർ ലഭിച്ചില്ലെങ്കിൽ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ  തീരുമാനം. സീറ്റ് എ ഗ്രൂപ്പിന് തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരിക്കൂറില്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുന്നിൽ നേതാക്കള്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. സീറ്റ് ലഭിച്ചില്ലെങ്കിൽ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെക്കാനും വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിക്ക് പ്രമേയം അയക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞ 39 വര്‍ഷമായി എ ഗ്രൂപ്പിന്റെ  കയ്യിലായിരുന്നു ഇരിക്കൂര്‍. കെ സി ജോസഫ് ആണ് ഇവിടെ സ്ഥിരമായി സ്ഥാനാര്‍ഥിയായിരുന്നത്. ഇത്തവണ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്റെ  നിര്‍ദേശം. ഇതിനിടെയാണ് സജീവ് ജോസഫിന്റെ  പേര് കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ചത്. ഇതോടെയാണ് മണ്ഡലത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എ ഗ്രൂപ്പുകാര്‍ ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേര്‍ന്നു. എ ഗ്രൂപ്പുകാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളിലെ കോണ്‍ഗ്രസ് പ്രചാരണം പ്രതിസന്ധിയിലാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...